ഖത്തര്‍ ഇരിക്കൂര്‍ കൂട്ടായ്മ ഇഫ്താര്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ ഇരിക്കൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഖത്തര്‍ ഇരിക്കൂര്‍ കൂട്ടായ്മ ഇഫ്താര്‍ മീറ്റ് നടത്തി. ന്യൂ സലത്താ സ്‌കില്‍സ് ഡെവലപ്പ്മെന്റ് സെന്റര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പങ്കെടുത്തു.

city exchange

നോ ഡ്രഗ്സ് എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തിയാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്. കേരളത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി വ്യാപനവും ആക്രമണങ്ങളും പ്രവാസികള്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രവാസികളായ രക്ഷിതാക്കളുടെ മക്കളെയും ഭാവിയെയും സംബന്ധിച്ചുള്ള ആശങ്ക വര്‍ധിച്ചുവരുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ പ്രഡിഡന്റ് അനീസ് പള്ളിപ്പാത്ത് പ്രതിപാദിച്ചു.

ലഹരിമുക്ത ഇരിക്കൂറിനായി പള്ളി കമ്മിറ്റികളുമായും മഹല്ല് കമ്മിറ്റിയുമായും എല്ലാവിധ സാംസ്‌കാരിക- സാമൂഹിക- രാഷ്ട്രീയ കക്ഷികളുമായും ഖത്തര്‍ ഇരിക്കൂര്‍ കൂട്ടായ്മ കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നതിന്റെ ആവശ്യകത സദസ്സിനെ അറിയിച്ചു.

അബുദാബി മാരത്തോണില്‍ 42 കിലോമീറ്റര്‍ 4 മണിക്കൂര്‍ 21 മിനിറ്റ് കൊണ്ടു ഫിനിഷ് ചെയ്ത കൂട്ടായ്മ അംഗം നൗഫല്‍ പി എമ്മിനെ ഡോ. മുനീര്‍ പൊന്നാട അണിയിച്ചു കൂട്ടായ്മയുടെ മൊമെന്റോ നല്‍കി ആദരിച്ചു. മുതിര്‍ന്ന ക്യു ഐ കെ അംഗമായ എഞ്ചിനീയര്‍ മുസ്സാന്‍, സി എച്ച് അബ്ദുള്ള, ക്യു ഐ കെ സ്പോര്‍ട്സ് വിങ് മാനേജര്‍ റസാഖ് എം പി എന്നിവരെയും പൊന്നാട അണിയിച്ചു ആദരിച്ചു.

- Advertisement -
Ad image

ഖത്തര്‍ ഇരിക്കൂര്‍ കൂട്ടായ്മ ഏപ്രില്‍ 11ന് നടത്താന്‍ തീരുമാനിച്ച ടീറിന്റെ പോസ്റ്റര്‍ സലിം സി, റസാഖ് എം പി, ടൂര്‍ കോര്‍ഡിനേറ്റര്‍ ഉമ്മര്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു.

സഫ്രാന്‍ സ്വാഗത പ്രസംഗവും ട്രഷറര്‍ സഫ്വാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പരിപാടിയില്‍ സാദിഖ് സി എം, ഉമ്മര്‍ കുട്ടി, അഷ്‌റഫ് എം പി, റസാഖ് എം പി, മുനവ്വിര്‍ പി പി, ജുനൈദ് സി എച്ച്, അഷ്‌റഫ് മൊയ്ദു, ഖാലിദ് മുനീര്‍, ക്യാമറ മാന്‍ നിഹാദ് എന്നിവര്‍ ആശംസ പ്രസംഗം നിര്‍വഹിച്ചു. ഹാഷിര്‍ സി വി നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!