ഫാര്‍മേഴ്‌സ് സോണ്‍ ഓഫ് എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം

Web Desk
1 Min Read

ദോഹ: ദോഹയിലെ ഫാര്‍മേഴ്സ് സോണ്‍ ഓഫ് എക്സ്പോ 2023-ല്‍ പ്രാദേശിക ഫാമുകളില്‍ നിന്നുള്ള പുതിയ പച്ചക്കറികളും ഔഷധസസ്യങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങളുടെ ഉത്സവത്തിന് ഇന്ന് തുടക്കം.

city exchange

ഖത്തര്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡക്ട്‌സ് എക്സ്പോ ഫെസ്റ്റിവല്‍’ 2024 മാര്‍ച്ച് വരെ വൈകിട്ട് നാലു മുതല്‍ രാത്രി 10 വരെ നടക്കും.

നാടന്‍ പച്ചക്കറികള്‍ വിപണിയിലെത്തിച്ച് ഖത്തറിലെ കാര്‍ഷിക സീസണ്‍ അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന സമയത്താണ് കാര്‍ഷികകാര്യ വകുപ്പ് പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി മന്ത്രാലയം ഉത്സവം പ്രഖ്യാപിച്ചത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഖത്തറിലെ ഏറ്റവും ഉയര്‍ന്ന കാര്‍ഷിക സീസണ്‍. തക്കാളി ഉള്‍പ്പെടെ എല്ലാത്തരം നാടന്‍ പച്ചക്കറികളും ലഭ്യമാകും.

കക്കിരി, ഇലക്കറികള്‍, മത്തങ്ങ, ബീന്‍സ് എന്നിവയുള്‍പ്പെടെയുള്ള മിക്ക സീസണല്‍ പച്ചക്കറികളും പ്രാദേശിക ഫാമുകള്‍ വാഗ്ദാനം ചെയ്യുന്നു.

- Advertisement -
Ad image

പ്രാദേശിക ഫാമുകളുടെ എണ്ണം വര്‍ധിച്ചതോടെ സീസണല്‍ മാര്‍ക്കറ്റുകളില്‍ ഈ സീസണില്‍ 14,000 ടണ്‍ പച്ചക്കറികള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മുന്‍ സീസണിനേക്കാള്‍ 20 ശതമാനം കൂടുതലാണ്.

Share This Article
Leave a Comment
error: Content is protected !!