മായ ശിവ- ശിവ നായര്‍ സംവിധായക ദമ്പതികളുടെ സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍ ദി മിസ്റ്റേക്കര്‍ ഹൂ പൂര്‍ത്തിയായി

Web Desk
1 Min Read

തിരുവനന്തപുരം: സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍ ദി മിസ്റ്റേക്കര്‍ ഹൂ ചിത്രീകരണം പൂര്‍ത്തിയായി.

city exchange

തന്റെ കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്ന നായകന്‍ നേരിടേണ്ടി വരുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഥന്‍, മെയ്ഡ് ഇന്‍ ട്രിവാന്‍ഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്.

ആദിത്യദേവിനൊപ്പം ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവര്‍മ്മ, ബിപിന്‍, ബിജു, വിനീഷ്, മണിയന്‍ ശ്രീവരാഹം, സുബ്രമണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പി ആര്‍ ഒ: അജയ് തുണ്ടത്തില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!