ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഹലോ മമ്മിയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഫാന്റസി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഷറഫുദ്ധീന്‍, ഐശ്വര്യാ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

city exchange

നിരവധി പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഹലോ മമ്മി. ഫാലിമിയുടെ രചന നിര്‍വഹിച്ച സാന്‍ജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്‌സ്, ദി ഫാമിലി മാന്‍, ദി റെയില്‍വേ മെന്‍ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടന്‍ സണ്ണി ഹിന്ദുജ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് ഹലോ മമ്മി.

അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ ഹലോ മമ്മിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.

- Advertisement -
Ad image

സന്തോഷ് ശിവന്റെ അസോസിയേറ്റ് ആയിരുന്ന പ്രവീണ്‍ കുമാറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2018, ആര്‍ഡിഎക്‌സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിര്‍വഹിച്ച ചമന്‍ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റര്‍. ജേക്ക്‌സ് ബിജോയിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗാന രചന: മുഹ്സിന്‍ പരാരി, വസ്ത്രാലങ്കാരം: സമീറാ സനീഷ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

ഫെബ്രുവരി നാലാം തിയ്യതി ഹലോ മമ്മിയുടെ ചിത്രീകരണം തൃശൂര്‍ മാളയില്‍ ആരംഭിക്കും.

Share This Article
Leave a Comment
error: Content is protected !!