5000ത്തിലധികം പ്രസവങ്ങളെടുത്ത നഴ്‌സ് തന്റെ രണ്ടാം പ്രസവത്തില്‍ മരിച്ചു

Web Desk
1 Min Read

മുംബൈ: 5000ത്തിലധികം പ്രസവങ്ങളെടുത്ത നഴ്‌സ്,സ്വന്തം പ്രസവത്തിനിടെ മരിച്ചു.38കാരിയായ മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ ജ്യോതി ഗാവ്ലി എന്ന ലേബര്‍ റൂം നഴ്സിനാണ് ഇത്തരത്തിലൊരു വിധിയുണ്ടായത്. ചുരുങ്ങിയ പ്രായത്തിനുള്ളില്‍
5000ലധികം കുഞ്ഞുങ്ങളെ ആദ്യമായി കയ്യിലെടുത്ത് അവരുടെ അമ്മമാരെ ഏല്പിച്ച നഴ്‌സാണിവര്‍. കഴിഞ്ഞ ദിവസം തന്റെ രണ്ടാമത്തെ പ്രസവത്തിലെ സങ്കീര്‍ണ്ണതകളെത്തുടര്‍ന്നായിരുന്നു മരണം.നവംബര്‍ രണ്ടാം തീയതിയാണ് ജ്യോതി, താന്‍ ജോലി ചെയ്തിരുന്ന ഹിംഗോളി സിവില്‍ ആശുപത്രിയില്‍ വെച്ച് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തെ തുടര്‍ന്ന് ബാധിച്ച ബൈലാറ്ററല്‍ ന്യൂമോണിയ ആണ് ഈ അമ്മയുടെ ജീവനെടുത്തത്. ന്യൂമോണിയ തീവ്രമായതോടെ ജ്യോതിയെ, വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ വേണ്ടി നന്ദേഡിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും അവര്‍ മരണത്തെ അതിജീവിച്ചില്ല.പൂര്‍ണ ഗര്‍ഭിണിയായിരുന്നിട്ടും ഒരു ദിവസം പോലും ലീവെടുക്കാതെതന്റെ നിറവയറുംവെച്ച് അവസാന ദിവസം വരെയും ജ്യോതി ഡ്യൂട്ടിക്ക് ഹാജരായി എന്ന് ആശുപത്രിമേധാവി ഡോ.ഗോപാല്‍ കദം പറഞ്ഞു. പ്രസവശേഷം പരമാവധി ദിവസം തന്റെ ശിശുവിന്റെ പരിചരണത്തിന് വേണ്ടി ചെലവിടാമെന്നുകരുതി തന്റെ അവധിദിനങ്ങള്‍ സ്വരുക്കൂട്ടി വെച്ച ജ്യോതിക്ക് കൊതിതീരുവോളം സ്വന്തം കുഞ്ഞിന്റെ മുഖം പോലും കാണാനുള്ള ഭാഗ്യമുണ്ടായില്ല.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!