

പാരീസ്: ഫ്രാന്‍സില്‍ ഈ വര്ഷം അവസാനത്തോടെ ഏഴ് മുസ്ലിം പള്ളികള്‍ കൂടി അടച്ചു പൂട്ടുമെന്ന് റിപ്പോര്‍ട്ട്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി അറിയിച്ചു.
മാന്‍സിനടുത്തുള്ള അലോണ്‍സിലെ ഒരു പള്ളി അടച്ചുപൂട്ടാന്‍ ഫ്രാന്‍സ് സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിട്ടിരുന്നു. റിപ്പബ്ലിക്കിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ പള്ളിയിലെ മാനേജര്‍മാരും ഇമാമുമാരും ചെയ്തതായി ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ ആരോപിച്ചു.ഈ വര്ഷം അവസാനത്തോടെ ഏഴ് മുസ്ലിം പള്ളികള്‍ കൂടി അടച്ചു പൂട്ടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പള്ളികള്‍ അടച്ചുപൂട്ടുന്നതിന്റെ മുന്നോടിയായി പള്ളി അധികൃതരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും ആഭ്യന്തര മന്ത്രി അറിയിച്ചു. രാജ്യത്തെ പള്ളികളില്‍ 92 എണ്ണം ഇതുവരെ അടച്ചു പൂട്ടിയിട്ടുണ്ട്. പള്ളികള്‍, മുസ്ലിം സംഘടനകളുടെ ഓഫീസുകള്‍ തുടങ്ങിയിടങ്ങളില്‍ നിരന്തരം പരിശോധന നടത്തി വരികയാണ്. ഫ്രാന്‍സ്, പാശ്ചാത്യര്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ എന്നിവരോട് വിദ്വേഷം വളര്‍ത്തിയെന്നാണ് പള്ളിക്കെതിരെ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. സ്‌കൂളില്‍ സായുധ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു ഖുര്‍ആന്‍ സ്‌കൂളും അധികാരികള്‍ അടച്ച് പൂട്ടിയിരുന്നു.

