കടൂപ്പാടംചിറ വൃത്തിയാക്കാന്‍ ഇനി ഗ്രാസ് കാര്‍പ് മീനുകള്‍

Web Desk
1 Min Read

കൊച്ചി: പായല്‍ നിറഞ്ഞ അങ്കമാലി മൂക്കന്നൂര്‍ കടൂപ്പാടംചിറ വൃത്തിയാക്കാന്‍ ഇനി ഗ്രാസ് കാര്‍പ് മീനുകള്‍. കേന്ദ്രസര്‍ക്കാറിന്റെ സ്വച്ഛഭാരത് കാംപയിനിന്റെ ഭാഗമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പായല്‍ ഭക്ഷ്യയോഗ്യമാക്കുന്ന ഈ മീനുകളെ ചിറയില്‍ നിക്ഷേപിച്ചത്. കടൂപ്പാടംചിറ സംരക്ഷണ സമിതി, മത്സ്യക്ലബ് എന്നിവരുമായി സഹകരിച്ചാണ് ചിറ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാസ് കാര്‍പ് മീനുകളെ നിക്ഷേപിച്ചത്. സാധാരണരീതിയില്‍ തുടര്‍ച്ചയായുള്ള വൃത്തിയാക്കലിന് ശേഷം വീണ്ടും കുളങ്ങളില്‍ പായല്‍ നിറയുന്ന സാഹചര്യത്തിലാണ് ഇതിനായി മീനുകളെ ആശ്രയിച്ചത്.

city exchange

ജലാശയങ്ങള്‍ വൃത്തിയാക്കുന്നതിന് ജില്ലയില്‍ മുമ്പും കെ വി കെയുടെ നേതൃത്വത്തില്‍ ഗ്രാസ് കാര്‍പ് മത്സ്യങ്ങളെ വിജയകരമായി ഉപയോഗിച്ചിരുന്നു. ശരാശരി ഒരു ഗ്രാസ് കാര്‍പ്പ് മത്സ്യം അവയുടെ ആകെ ശരീരഭാരത്തിന്റെ രണ്ടു മുതല്‍ മൂന്നു മടങ്ങ് വരെ പായല്‍ ഭക്ഷണമാക്കും. ഈ മത്സ്യങ്ങള്‍ കുളങ്ങളില്‍ പ്രജനനം നടത്താത്ത വിഭാഗത്തില്‍ പെടുന്നതിനാല്‍ ഇവ പെറ്റ് പെരുകുന്ന പ്രശ്‌നം ഉണ്ടാകുന്നില്ല. ഒരു ഏക്കര്‍ വലിപ്പമുള്ള പായല്‍ നിറഞ്ഞ കുളം വൃത്തിയാക്കുന്നതിന് 20 വലിയ ഗ്രാസ് കാര്‍പ്പ് മത്സ്യങ്ങള്‍ മതിയാകും.

പായല്‍ അമിതമായി വളരുന്നത് മൂലം ജല സ്രോതസ്സുകള്‍ പലതും നാശത്തിന്റെ വക്കിലാണ്. കെട്ടിക്കിടക്കുന്ന കുളങ്ങളില്‍ ആണ് പായല്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ കൂടുതലായുള്ളത്. ഏകദേശം 140ല്‍പരം തരത്തിലുള്ള കുളപ്പായലുകള്‍ ഉണ്ടെങ്കിലും സാല്‍വീനിയ, ഹൈഡ്രില്ല, പിസ്റ്റിയ എന്നീ മൂന്ന് വിഭാഗത്തിലുള്ളവയാണ് ഏറ്റവും അധികമായി കാണപ്പെടുന്നതും ഉപദ്രവകാരികള്‍ ആയിട്ടുള്ളതും. കള സസ്യങ്ങളെ നശിപ്പിക്കുന്നതിന് രാസസംയുക്തങ്ങളായ കളനാശിനികള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ഇവ ചിലവേറിയതും മത്സ്യങ്ങള്‍ക്കും ആവാസ വ്യവസ്ഥയ്ക്കും മറ്റും ഹാനികരവുമാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!