

കൊച്ചി: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ഡി ഡി ഇ ഓഫീസ് പടിക്കല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ധര്‍ണ്ണ നടത്തും. തുടര്‍ന്ന് വിദ്യാഭ്യാസ ഉപഡയക്ടര്‍ക്ക് അവകാശ പത്രിക സമര്‍പ്പിക്കും.

ഡി ഡി ഇ ഓഫീസ് ധര്‍ണ്ണ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി കെ ജലീല്‍ ഉദ്ഘാടനം ചെയ്യും. കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തും.
കെ എ ടി എഫ് ജില്ലാ പ്രസിഡന്റ് എം എം നാസര്‍ അധ്യക്ഷത വഹിക്കും. കെ എ ടി എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി എസ് സിദ്ദീഖ്, അബ്ദുല്‍ ഗനി സ്വലാഹി, കബീര്‍ മൂവ്വാറ്റുപുഴ, അലി പുല്ലേപ്പടി, മുജീബ് കാഞ്ഞിരമറ്റം, അഫ്‌സല്‍ കൊച്ചി, സാലിം മേക്കാലടി, ത്വാഹ പൊന്നാരിമംഗലം തുടങ്ങിയവര്‍ പ്രസംഗിക്കും.

ഹയര്‍ സെക്കണ്ടറിയില്‍ അറബി, ഉര്‍ദു, സംസ്‌കൃത ഭാഷ പഠനത്തിന് 10 കുട്ടികള്‍ എന്ന എണ്ണത്തില്‍ നിന്നും അറബികിന് മാത്രം 25 എന്ന എണ്ണമായി വര്‍ധിപ്പിച്ച വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുക, ഡി എല്‍ എഡ് അറബിക്ക് സെന്ററുകള്‍ വര്‍ധിപ്പിക്കുകയും പുതിയ തസ്തികകള്‍ അനുവദിക്കുകയും ചെയ്യുക, സര്‍വ്വീസിലുള്ള അധ്യാപകരെ കെ-ടെറ്റില്‍ നിന്നും ഒഴിവാക്കുക, എന്‍ ഇ പി അറബി ഭാഷാ പഠനം ഉറപ്പാക്കുക, മുഴുവന്‍ ജീവനക്കാരേയും സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, എയ്ഡഡ് പാര്‍ട്ട് ടൈം അധ്യാപകര്‍ക്കും പി എഫ് അനുവദിക്കുക, അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുക, പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച് സ്റ്റാഫ് ഫിക്‌സേഷന്‍ നടത്തുക, ഗവണ്‍മെന്റ് ടി ടി ഐകളില്‍ ഭാഷാധ്യാപക പരിശീലനത്തിന് സീറ്റുകള്‍ അനുവദിക്കുക, ഭാഷാധ്യാപകര്‍ക്ക് എച്ച് എം പ്രമോഷന്‍ അനുവദിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നതെന്ന് കെ എ ടി എഫ് നേതാക്കള്‍ അറിയിച്ചു.

