മര്‍കസ് യൂണിവേഴ്‌സല്‍ ക്യാമ്പയിന്‍ പ്രഖ്യാപനം നടത്തി

Web Desk
2 Min Read

കോഴിക്കോട്: മര്‍കസ് ഗ്ലോബല്‍ കൗണ്‍സിലിന് കീഴില്‍ ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ നടക്കുന്ന ‘മര്‍കസ് യൂണിവേഴ്‌സല്‍ ക്യാമ്പയിന്‍’ പ്രഖ്യാപനം മര്‍കസ് ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.

city exchange

മര്‍കസ് നടത്തി വരുന്ന വിദ്യാഭ്യാസ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കുകയും പദ്ധതികളുടെ ഗുണങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും വിവിധ ഘടകങ്ങളുടെ പുനഃസംഘടനയും കാലയളവില്‍ നടക്കും.

ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ മര്‍കസ് ഗ്ലോബല്‍ ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി തിരുവത്ര അധ്യക്ഷത വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ എം എ എച്ച് അസ്ഹരി, സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുല്‍ അസീസ് സഖാഫി മമ്പാട് പ്രസംഗിച്ചു.

- Advertisement -
Ad image

നിസാര്‍ കാമില്‍ സഖാഫി പദ്ധതി വിശദീകരണം നടത്തി. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സി പി ഉബൈദുല്ല സഖാഫി, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, ഉനൈസ് കല്‍പകഞ്ചേരി, ഡോ. അബ്ദുറഊഫ്, അഡ്വ. തന്‍വീര്‍ ഉമര്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ (സൗദി), അബ്ദുല്‍ ഹക്കീം ദാരിമി (കുവൈത്ത്), എം സി അബ്ദുല്‍ കരീം ഹാജി, അബൂബക്കര്‍ ഹാജി (ബഹറൈന്‍), അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുല്‍ അസീസ് പാലോളി (ഖത്തര്‍), ഉമര്‍ ഹാജി മത്ര (ഒമാന്‍), ഹമീദ് ഈശ്വരമംഗലം, അബ്ദുല്‍ ബസ്വീര്‍ സഖാഫി പുന്നക്കാട് (യു എ ഇ), വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മര്‍കസ്, ഐ സി എഫ്, ആര്‍ എസ് സി, കെ സി എഫ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഗഫൂര്‍ വാഴക്കാട് സ്വാഗതവും ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!