

ചേന്ദമംഗലൂര്‍: എല്ലാ വെടിയുണ്ടയും വാള്‍ മുനത്തുമ്പും അന്ത്യമായി ചെന്നുകൊള്ളുന്നത് അമ്മമാരുടെ ഗര്‍ഭപാത്രത്തിലാണെന്ന് കവി മുരുകന്‍ കാട്ടാക്കട. വര്‍ഷങ്ങള്‍ക്കു മുമ്പ് താനെഴുതിയ ബാഗ്ദാദ് എന്ന കവിതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌ക്കാരങ്ങളുടെ കളിത്തൊട്ടിലായ മെസപ്പോട്ടൊമിയയെ നശിപ്പിച്ചത് ലോകചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേന്ദമംഗലൂര്‍ സായാഹ്നത്തില്‍ കെ മര്‍യം രചിച്ച വിലപിക്കുന്ന മതിലും ദിവംഗതരുടെ താഴ്‌വരയും എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരുകന്‍ കാട്ടാക്കട.

ഖുര്‍ആനിലെ ചരിത്ര ഭൂമികളിലൂടെയുള്ള സഞ്ചാരസാഹിത്യ കൃതിയാണ് വിലപിക്കുന്ന മതിലും ദിവംഗതരുടെ താഴ് വരയും.
സംസ്‌ക്കാരങ്ങള്‍ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരുടെ വൈകാരികതയാണ് ബാഗ്ദാദ്. ആയിരത്തൊന്ന് രാവുകള്‍ വായിച്ച് ബാഗ്ദാദ് സന്ദര്‍ശിക്കുന്നത് സ്വപ്നം കണ്ടവനാണ് താന്‍. ക്രിസ്തു ജനിക്കുന്നതിനു നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലനിന്ന ഏറ്റവും പ്രൗഢമായ സംസ്‌ക്കാരമായിരുന്നു മെസപ്പൊട്ടേമിയന്‍. അതിന്റെ കേന്ദ്രമാണ് ബാഗ്ദാദ്. ബോംബ് പൊട്ടി കൈകള്‍ തകര്‍ന്നുപോയ 12 വയസുകാരന്‍ അലി ഇസ്മായില്‍ എന്ന ആട്ടിടയന്‍ എല്ലാ കാലത്തെയും യുദ്ധക്കൊതിയന്മാരോടുള്ള ചോദ്യചിഹ്നമാണെന്നും മുരുകന്‍ കാട്ടാക്കട കൂട്ടിച്ചേര്‍ത്തു. സി ടി അബ്ദുല്‍ ജബ്ബാര്‍ രചിച്ച വസിയ്യത്ത് എന്ന കവിത ചടങ്ങില്‍ പ്രകാശനം ചെയ്തു.
പി കെ അബ്ദുറസാഖ് സുല്ലമി പുസ്തകം ഏറ്റുവാങ്ങി. മുഹമ്മദ് ഷമീം പുസ്തകം പരിചയപ്പെടുത്തി. എ റഷീദുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ റംല ഗഫൂര്‍, കെ ടി നജീബ്, വേലായുധന്‍ മാസ്റ്റര്‍, എം എ അബ്ദുസ്സലാം, ബന്ന ചേന്ദമംഗലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

