മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനം സെപ്തംബര്‍ 22ന്

Web Desk
1 Min Read

കോഴിക്കോട് : കോഴിക്കോട് ബീച്ച് റോഡില്‍ പണി പൂര്‍ത്തിയായി വരുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആസ്ഥാന മന്ദിരം സെപ്തംബര്‍ 22ന് ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസ്ഥാന കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി..കെ ഫിറോസും അറിയിച്ചു.

city exchange

മുസ്ലിം ലീഗ് ദേശിയ, സംസ്ഥാന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. കോഴിക്കോട് ബീച്ച് റോഡില്‍ ടാഗോര്‍ സെന്റിനറി ഹാളിന് എതിര്‍ വശത്ത് സംസ്ഥാന കമ്മറ്റി വാങ്ങിയ പത്തര സെന്റ് സ്ഥലത്താണ് പന്ത്രണ്ടായിരം സ്‌ക്വയര്‍ ഫീറ്റില്‍ അധുനിക സൗകര്യങ്ങളോടെ നാല് നില കെട്ടിടം പണി പൂര്‍ത്തിയായി വരുന്നത്. റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സ്മാര്‍ട്ട് ട്രെയിനിംഗ് സെന്റര്‍, ലൈബ്രറി, ഓഡിറ്റോറിയം, മീഡിയ റൂം തുടങ്ങി യുവജന ശാക്തീകരണത്തിന് ആവശ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഓഫീസില്‍ സജ്ജമാണെന്ന് നേതാക്കള്‍ അറിയിച്ചു. 2019 സെപ്തംബര്‍ 5 ആണ് ഓഫീസ് നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നടന്നത്.

Share This Article
Leave a Comment
error: Content is protected !!