

കോഴിക്കോട്: വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എഞ്ചിനിയറെ വിജിലന്‍സ് പിടികൂടി. വാട്ടര്‍ അതോറിറ്റിയുടെ സരോവരത്തെ റീജ്യണല്‍ ഓഫീസില്‍ വെച്ചാണ് വിജിലന്‍സ് സംഘം എ ഇ പി ടി സുനില്‍ കുമാറിനെ കൈക്കൂലിയായി വാങ്ങിയ പതിനായിരം രൂപയോടെ പിടിച്ചത്.
പ്രതിയെ കോടതി റിമാന്റു ചെയ്തു.

