
ജിദ്ദ:സൗദിയില്‍ ഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യക്കാര്‍ക്കും ലഭിക്കും.നാളെ നേരിട്ട് വിമാനയാത്ര തുടങ്ങുന്നതിനാല്‍ ആനുകൂല്യം ലഭി

ക്കുമോ എന്ന ആശങ്ക പ്രവാസികള്‍ക്കുണ്ടായിരുന്നു. ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കുന്ന ആനുകൂല്യം ലഭിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റാണ് അറിയിച്ചത്. ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്ത്, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, ഈസ്വതിനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് പിന്‍വലിച്ചതായി സൗദി അറേബ്യ അറിയിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ കൂടി ആനുകൂല്യം ലഭിക്കും.

