
ദോഹ: നൂതന സ്‌ക്രീനിംഗ് സംവിധാനമൊരുക്കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. സ്മിത്ത് ഡിറ്റക്ഷനുമായി സഹകരിച്ചാണ് സുരക്ഷാ ചെക്ക് പോയിന്റില്‍ പുതിയ സ്‌ക്രീനിംഗ് സ്ഥാപിച്ചത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് ട്രാന്‍സ്ഫര്‍ ഹാളിലെ യാത്രാ പാതയില്‍ സ്‌ക്രീനിംഗ് സ്ഥാപിച്ചിരിക്കുന്നത്.
പുതിയ സ്‌ക്രീനിംഗ് സംവിധാനം സ്ഥാപിച്ചതോടെ യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗില്‍ നിന്നും ഇലക്ട്രോണിക് വസ്തുക്കളോ ദ്രാവകരൂപത്തിലുള്ളവയോ പുറത്തെടുക്കേണ്ടതില്ല. ആറ് യാത്രക്കാര്‍ക്ക് ഒരേസമയം ട്രേകളില്‍ അവരുടെ സാധനങ്ങള്‍ എടുത്തുവെക്കാനുള്ള സൗകര്യങ്ങളും ലഭിക്കും. മാത്രമല്ല യാത്രക്കാരുടെ ബോര്‍ഡിംഗ് പാസുമായി സ്‌കാനറുകള്‍ വഴി ലഗേജിനെ ബന്ധിപ്പിക്കുകയും ട്രേയില്‍ വെച്ച ലഗേജുകള്‍ എല്ലാം തിരികെ എടുത്തുവെന്ന് ഉറപ്പുവരുത്താനുമാകും. ഇതിനായി ട്രേയുടെ സ്‌കാന്‍ ചെയ്യും. യാത്രക്കാരുടെ വസ്തുക്കള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി സ്വീകരിക്കുന്നത്.
യാത്രക്കാരുടെ പാദരക്ഷകള്‍ അഴിക്കാതെ തന്നെ സ്‌കാനിംഗ് നിര്‍വഹിക്കുന്നതിലൂടെ സുരക്ഷയും ഉപഭോക്തൃസേവനവും മികച്ച രീതിയില്‍ നിര്‍വഹിക്കാനാവും.

