

ദോഹ: വിവിധ പരിപാടികളുമായി ഖത്തറില്‍ ഈദുല്‍ അദ്ഹ ആഘോഷം. ഇന്നലെ രാവിലെ പ്രാര്‍ഥനകളോടും ആശംസകളോടും കൂടി ആരംഭിച്ച ഈദ് അല്‍ അദ്ഹ ആഘോഷങ്ങള്‍ രണ്ടാം പെരുന്നാളായ ഇന്നും തുടരുകയാണ്. രാജ്യത്തുടനീളം ആഹ്ലാദം ഉയര്‍ത്തുന്ന വിധത്തില്‍ നിരവധി പരിപാടികളും പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

ത്യാഗങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ഈദുല്‍ അഹ്ദ ആഘോഷത്തിന്റെ എല്ലാ പ്രധാന വേദികളും വന്‍തോതിലാണ് സന്ദര്‍ശകരെ ആകര്‍ഷിച്ചത്. പരിപാടികള്‍ക്കും കരിമരുന്ന് പ്രയോഗങ്ങള്‍ക്കും സാക്ഷ്യം വഹിക്കാന്‍ സന്ദര്‍ശകര്‍ ധാരാളമായി എത്തിയതിനാല്‍ കത്താറ പ്രധാന ഈദ് ലക്ഷ്യസ്ഥാനമെന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചു.
