നജ്മല്‍ ബാബു അനുസ്മരണം 19ന്

Web Desk
1 Min Read

കോഴിക്കോട്: ഗസല്‍ ആലാപനത്തില്‍ തന്റേതായ ശൈലി സൃഷ്ടിച്ച മലയാളികളുടെ പ്രിയ ഗായകന്‍ നജ്മല്‍ ബാബുവിനെ വീണ്ടും കോഴിക്കോട് ഓര്‍മിക്കുന്നു.
19ന് ഞായറാഴ്ച വൈകിട്ട് ആറിന് ഓര്‍മയില്‍ എന്നും നജ്മല്‍ എന്ന പരിപാടിയിലാണ് ഒന്‍പതാം ചരമ വാര്‍ഷികത്തില്‍ ടാഗോര്‍ ഹാളില്‍ അദ്ദേഹത്തെ സംഗീത പ്രേമികള്‍ വീണ്ടും ഓര്‍ത്തെടുക്കുന്നത്.

city exchange

ചടങ്ങില്‍ രവി മേനോന്‍ നജ്മല്‍ ബാബു അനുസ്മരണ പ്രഭാഷണം നടത്തും. ശേഷം സീ ടി വി ഫെയിം യുമ്‌ന അജിനും ഫിറോസ് ഹിബയും പാടും. ചടങ്ങില്‍ നഗരത്തിലെ സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തകരായ ചെലവൂര്‍ വേണു, കാനേഷ് പൂനൂര്‍, ശ്രീകുമാര്‍ നിയതി, ഹരിദാസന്‍ എന്നിവരെ ആദരിക്കുകയും ചെയ്യുമെന്ന് സംഘാടകരായ ഗസല്‍ ധാര, കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!