

കോഴിക്കോട്: കേസരി ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ കെ എന്‍ എ. ഖാദറിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം മുസ്‌ലിം ലീഗിനില്ലെന്ന് ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി. മാരാര്‍ജി ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രഗ്രൂപ്പുകളുടെ കൈയ്യടി വാങ്ങുന്നതിന് ചില മുസ്‌ലിം നേതാക്കന്‍ന്മാര്‍ നടത്തുന്നത് വലിയ വിമര്‍ശനങ്ങളാണ്. കേസരി മാധ്യമ ഗവേഷണ കേന്ദ്രത്തിലെ സ്നേഹബുദ്ധ അനാച്ഛാദനവും ചുമര്‍ ചിത്ര അനാവരണ പരിപാടിയിലും പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ തികച്ചും അനാവശ്യമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.
വേദങ്ങളെ കുറിച്ചും ഭാരതത്തിന്റെ പാരമ്പര്യത്തെ കുറിച്ചും വളരെയധികം ആഴത്തില്‍ പഠിച്ച വ്യക്തിയാണ് കെ എന്‍ എ ഖാദര്‍. അദ്ദേഹം നമ്മുടെ മഹത്തായ ദേശീയതയെ കുറിച്ചും ഭാരത സംസ്‌കാരത്തെ കുറിച്ചുമാണ് കേസരിയില്‍ വേദിയില്‍ സംസാരിച്ചത്. മുസ്‌ലിം ലീഗ് എന്ത് നടപടി എടുത്താലും കെ എന്‍ എ ഖാദറിന് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും ദേശീയ രാഷ്ട്രീയത്തില്‍ പ്രാധാന്യമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും നിലവിലെ വിവാദം അനാവശ്യമാണെന്നും വിവരവും വിദ്യാഭ്യാസവുമുള്ള അദ്ദേഹത്തോട് ലീഗുകാര്‍ കളിക്കേണ്ടെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
