ബഡ്‌സ് ഡേ വാരാചരണം തുടങ്ങി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 16 ബഡ്‌സ് ഡേ യോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബഡ്‌സ് ഡേ വാരാചരണം തുടങ്ങി. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിനു മുന്നില്‍ ഫലവൃക്ഷത്തൈ നട്ട് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

city exchange

തുടര്‍ന്ന് സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ വിടരും മുമ്പെ പിഴുതെറിയപ്പെട്ട അന്യ സംസ്ഥാന കുട്ടിയുടെ ഓര്‍മ്മക്കായി കുട്ടി പഠിച്ച തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സ് എല്‍ പി സ്‌കൂളില്‍ ചെമ്പക തൈ നട്ടു.

ബഡ്‌സ് ഡേയുടെ ഭാഗമായി ആഗസ്റ്റ് 11ന് ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ വരാന്‍ പറ്റാതെ കിടപ്പിലായ കുട്ടികളുടെ വീട്ടില്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളും ടീച്ചര്‍മാരും മറ്റും ഭവന സന്ദര്‍ശനം നടത്തുമെന്നും ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷവും കുട്ടികളുടെയും മാതാപിതാക്കളുടെയും സംഗമവും കലാപരിപാടികളും നടത്തുമെന്നും ഹെഡ്മിസ്ട്രസ്സ് സിനി അറിയിച്ചു.

- Advertisement -
Ad image

സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, മെമ്പര്‍മാരായ പി എസ് യൂസഫ്, റംല അലിയാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനി ഐപ്പ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഷെഫീന, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റംല താജുദ്ദീന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സിനി, സരള ടീച്ചര്‍, തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സ് എല്‍ പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ജാസ്മിന്‍ സലാം, പി ടി എ പ്രസിഡന്റ് ഷെമീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!