

ആലുവ: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശ്രുതിതരംഗം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ നിലച്ചിരിക്കുന്നത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

സ്പീച്ച് തെറാപ്പി ഇല്ലാതെ കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്തിട്ട് ഫലം ഇല്ലാത്തതിനാല്‍ ആണ് പ്രസതുത ശ്രുതിതരംഗം പദ്ധതി വഴിയുള്ള ശസ്ത്രക്രിയകള്‍ നിര്‍ത്താന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചത് എന്നാണ് അറിയാന്‍ കഴിയുന്നത്.

സ്പീച്ച് തെറാപ്പിസ്റ്റുകളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തിനിടെ സാമൂഹിക സുരക്ഷാ മിഷന് പലവട്ടം മെഡിക്കല്‍ കോളേജില്‍ നിന്നും കത്തുകള്‍ നല്‍കിയിട്ടും വിഷയത്തില്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
ഇത് ശസ്ത്രക്രിയ കാത്തിരിക്കുന്ന നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലാതാക്കുന്നത്. അതുകൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മതിയായ സ്പീച്ച് തെറാപ്പിസ്റ്റുകളെ നിയമിച്ച് ശ്രുതിതരംഗം പദ്ധതി വഴിയുള്ള കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ പുനരാരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു.

