കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഖത്തരിയായി ഖത്തര്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥി

Web Desk
1 Min Read

ദോഹ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ പര്‍വതത്തില്‍ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഖത്തര്‍ പൗരനായി ഖത്തര്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥി. ഖത്തര്‍ ഫൗണ്ടേഷന്റെ ഖത്തര്‍ അക്കാദമി അല്‍ വക്ര വിദ്യാര്‍ഥിയായ 14കാരനായ യൂസഫ് അല്‍ കുവാരിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

city exchange

ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതത്തിലേക്കുള്ള ഒരു പര്‍വതാരോഹണ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഖത്തര്‍ ഫൗണ്ടേഷന്‍ സ്‌കൂളുകളിലെ പ്രീ-യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ സ്‌കൂളുകളില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ഥികളുടെ ഭാഗമായിരുന്നു അല്‍ കുവാരി. ഭാവിയിലെ ജീവിത വെല്ലുവിളികളെ അതിജീവിക്കാനുള്ള അവരുടെ സ്വഭാവം, വ്യക്തിത്വം, തയ്യാറെടുപ്പ് എന്നിവയെ രൂപപ്പെടുത്തുന്ന ഒരു കൂട്ടം കഴിവുകള്‍ വികസിപ്പിക്കാന്‍ അല്‍ കുവാരെയുടേയും മറ്റുള്ളവരെയും അനുഭവം സഹായിക്കും.

2022ല്‍ കിളിമഞ്ചാരോ കൊടുമുടി കയറുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായി റെക്കോര്‍ഡ് ചെയ്യപ്പെട്ട 15 വയസ്സുള്ള ഖത്തര്‍ ഫൗണ്ടേഷന്‍ വിദ്യാര്‍ഥിയുടെ പിന്‍ഗാമിയായി അല്‍ കുവാരി. ദോഹയില്‍ നിന്ന് കിളിമഞ്ചാരോ പര്‍വതത്തിലേക്കുള്ള യാത്ര നയിച്ചത് ഖത്തര്‍ അക്കാദമി അല്‍ വക്ര അധ്യാപകനായ അബ്ദുറഹ്മാന്‍ ഹന്ദൂലെയാണ്. കിളിമഞ്ചാരോ പര്‍വതത്തിന്റെ കയറ്റം എന്ന ഭാരിച്ച ദൗത്യത്തിന് തയ്യാറെടുക്കുന്നതിനായി വിദ്യാര്‍ഥികള്‍ നാല് മാസത്തെ തീവ്രമായ ശാരീരിക പരിശീലന പരിപാടിക്ക് വിധേയരായി.

- Advertisement -
Ad image

അവര്‍ വര്‍ക്ക്ഔട്ട് ദിനചര്യകള്‍ പാലിക്കുകയും ദ്വൈവാരമോ മൂന്നോ തവണയോ കൂട്ടായ ഫിറ്റ്‌നസ് സെഷനുകളില്‍ ഏര്‍പ്പെടുകയും ചെയ്തു. പര്യവേഷണത്തിന്റെ ദിവസം അടുക്കുന്തോറും അവരുടെ വ്യായാമത്തിന്റെ ആവൃത്തി കുതിച്ചുയര്‍ന്നിരുന്നു.

Share This Article
Leave a Comment
error: Content is protected !!