

വാഷിംഗ്ടണ്‍: റഷ്യന്‍ ഇന്ധനം അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്നത് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ നിരോധിച്ചു. എന്നാല്‍ ഈ നീക്കത്തിന്റെ ഫലം അമേരിക്കക്കാര്‍ അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കി.

റഷ്യന്‍ സാമ്പത്തിക രംഗത്തിന്റെ പ്രധാന ഭാഗത്തെ യു എസ് ലക്ഷ്യമിടുകയാണെന്നും റഷ്യയില്‍ നിന്നുള്ള എല്ലാതരം എണ്ണയും ഗ്യാസും ഊര്‍ജ്ജവും നിരോധിക്കുന്നതായും വൈറ്റ്ഹൗസില്‍ ബൈഡന്‍ അറിയിച്ചു. റഷ്യന്‍ എണ്ണ യു എസ് തുറമുഖങ്ങളില്‍ സ്വീകരിക്കില്ലെന്നാണ് ഇതിനര്‍ഥമെന്നും അമേരിക്കക്കാര്‍ പുടിനെതിരെ മറ്റൊരു ശക്തമായ നീക്കമാണ് നടത്തുന്നതെന്നും പ്രസിഡന്റ് വിശദീകരിച്ചു.
