പുന:സംഘടിപ്പിച്ച ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ചുമതലയേറ്റു

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഖത്തറിന്റെ പുതിയ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ ചുമതലയേറ്റെടുത്തു. ന്യൂസലാത്തയിലെ മോഡേണ്‍ ആര്‍ട്‌സ് സെന്ററില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി പി ടി അജയ് മോഹന്റെ നേതൃത്വത്തില്‍ നടന്ന പ്രഥമ സെന്‍ട്രല്‍ കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികള്‍ അധികാരമേറ്റത്.

city exchange

പ്രസിഡന്റ് സിദ്ധിഖ് പുറായില്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ട്രഷറര്‍ ജീസ് ജോസഫ്, ഉപദേശക സമിതി ചെയര്‍മാന്‍ സമീര്‍ ഏറാമല എന്നിവരെ പി ടി അജയ് മോഹന്‍ ഹാരമണിയിച്ച് ചുമതല കൈമാറി.

ഇന്‍കാസ് രക്ഷാധികാരി കെ കെ ഉസ്മാന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പ്രസിഡന്റ് സിദ്ധീഖ് പുറായില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഇന്‍കാസ് ഖത്തറിനെ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുവാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് സൂചിപ്പിച്ചു. ജനറല്‍ സെക്രട്ടറി കെ വി ബോബന്‍ ഇന്‍കാസ് ഖത്തറിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും സഹായം ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ സമീര്‍ ഏറാമല, ഇന്‍കാസ് ഖത്തറിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

രക്ഷാധികാരികളായ കെ കെ ഉസ്മാന്‍, ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ജോണ്‍ ഗില്‍ബര്‍ട്ട്, മുഹമ്മദ് ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് പി ടി അജയ് മോഹനെ ബൊക്കെ നല്കി ആദരിച്ചു.

- Advertisement -
Ad image

ട്രഷറര്‍ ജീസ് ജോസഫ് യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഭാവി പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!