കുട്ടികള്‍ക്ക് ഉള്‍പ്പെടെയുള്ള സൈക്കോവ് ഡി വാക്‌സിന്‍ ഒക്ടോബറില്‍ വിപണിയില്‍

Web Desk
1 Min Read

ന്യൂഡല്‍ഹി: സൈഡസ് കാഡില്ലയുടെ കോവിഡ് വാക്‌സിന്‍ സൈക്കോവ് ഡി ഒക്ടോബറോടെ വിപണിയിലെത്തുമെന്ന് സൂചന. അടിയന്തര ഉപയോഗത്തിന് സെന്‍ട്രല്‍ ഡ്രഗ് അതോറിറ്റിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് സൈക്കോവ് ഡി വാക്‌സിന്‍ വിപണിയിലെത്തുന്ന കാര്യം കാഡില്ല അറിയിച്ചത്.
ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആറാമത്തെ വാക്‌സിനാണ് സൈക്കോവ് ഡി. മുതിര്‍ന്നവര്‍ക്ക് ഉള്‍പ്പെടെ 12 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം ഫലപ്രദമാണ് വാക്‌സിനെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി ഇരുപത്തിയെട്ടായിരത്തോളം പേരില്‍ നടത്തിയ കുത്തിവെപ്പില്‍ ഫലപ്രാപ്തി 66.66 ശതമാനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സൂചി ഉപയോഗിക്കാതെ കുത്തിവെപ്പ് എടുക്കാന്‍ സാധിക്കുന്ന വാക്‌സിന്‍ പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് തൊലിക്കടിയിലേക്ക് കടത്തുക. ലോകത്തിലെ ആദ്യത്തെ ഡി എന്‍ എ ഒറിജിന്‍ വാക്‌സിനാണ് സൈകോവ്-ഡി.
മറ്റു വാക്‌സിനുകളില്‍ നിന്നും വ്യത്യസ്തമായി മൂന്ന് ഡോസുകളെടുക്കണമെന്ന പ്രത്യേകതയും സൈകോവ്- ഡിയ്ക്കുണ്ട്. കുത്തിവെയ്പുകള്‍ക്കിടയില്‍ 28 ദിവസത്തെ ഇടവേളയാണ് വിദഗ്ധര്‍ പറയുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!