

ദോഹ: കായംകുളം നിവാസികളുടെ സംഘടനയായ കായംകുളം പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍ സംഗമവും ജനറല്‍ബോഡി യോഗവും സംഘടിപ്പിച്ചു. അല്‍സദ് സ്വാദ് റസ്റ്റോറന്റില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ നൂറുകണക്കിന് ആള്‍ക്കാര്‍ പങ്കെടുത്തു.

മുഖ്യ ഉപദേശകന്‍ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഇര്‍ഷാദ് പായിക്കാടിനെ പ്രസിഡന്റായും മുജീബ് കപ്പകശ്ശേരിയെ ജനറല്‍ സെക്രട്ടറിയായും ഫയാദിനെ ട്രഷററായും ഷൈജു ധമനി, അമീര്‍ കൊച്ചുകാണിശേരില്‍ എന്നിവരെ വൈസ് പ്രസിഡന്റായും അജി കടേശേരില്‍, അസീം സലാഹുദ്ധീന്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിയായും ഗിരീഷ് ചെറിയേലിനെ ജോയിന്റ് ട്രഷററായും തെരഞ്ഞെടുത്തു.

അബ്ദുല്‍ സമദ്, അസീം മൂക്കശേരില്‍, ശ്രീലാല്‍, സന്തോഷ് പുതിയിടം, അനീസ് മംഗല്യ, നഹാസ് വാത്തിശേരില്‍, നൗഷാദ് പായിക്കാട്ട്, സക്കറിയ ചെമ്പിശേരില്‍, ഷഫീഖ് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയും തെരഞ്ഞെടുത്തു.
