

ദോഹ: ഖത്തര്‍ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസറഗോഡ് മണ്ഡലത്തിനിന്നും തെരഞ്ഞെടുക്കപ്പെട്ട 16 ടീമുകളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജേഴ്‌സി പ്രകാശനം ചെയ്തു.

ഒക്ടോബര്‍ 20ന് അല്‍ഹിലാല്‍ ക്യാബ്രിഡ്ജ് സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

സംസ്ഥാന കെ എം സി സി ഓഫീസില്‍ നടന്നപരിപാടിയില്‍ ജേഴ്‌സി പ്രകാശനം കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദും ജനറല്‍ സെക്രട്ടറി സലാം നാലകത്തും നിര്‍വഹിച്ചു.
കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഹാരിസ് എരിയാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെഫീഖ് ചെങ്കള, സംസ്ഥാന കെ എം സി സി ഭാരവാഹികളായ കെ മുഹമ്മദ് ഈസ, സിദ്ദിഖ് വാഴക്കാട്, തായമ്പത് കുഞ്ഞാലി, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് നാസര്‍ കൈതക്കാട്, മണ്ഡലം വൈസ് പ്രസിഡന്റ് ജാഫര്‍ കല്ലങ്കടി, സലിം പള്ളം, ബഷീര്‍ ബംബ്രാണ, മണ്ഡലം സെക്രട്ടറി ശാക്കിര്‍ കാപ്പി, ഹനീഫ് പട്‌ള, മലയോരം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഇ കെ, മൊഗ്രാല്‍ പുത്തൂര്‍ പ്രസിഡന്റ് അന്‍വര്‍ കടവത്ത്, മുനിസിപ്പല്‍ ട്രഷറര്‍ ബഷീര്‍ കെ എഫ് സി, സെക്രട്ടറി ഷംനാസ്, ഹാരിസ് നായിമാര്‍മൂല എന്നിവര്‍ പങ്കെടുത്തു.

