

ദോഹ: ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡിലെയും അല്‍ മഹാ ദ്വീപിലെ റസ്റ്റോറന്റുകളിലെയും അതിഥികള്‍ക്കുള്ള കാര്‍ പ്രവേശന ഫീസ് ഒഴിവാക്കി. അല്‍ മഹാ ദ്വീപിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരമാണിത്.

പ്രവേശന ഫീസ് അടയ്ക്കാതിരിക്കാന്‍ സന്ദര്‍ശകര്‍ റെസ്റ്റോറന്റുകളിലോ ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡിലോ പാര്‍ക്കിംഗ് ടിക്കറ്റുകള്‍ സ്റ്റാമ്പ് ചെയ്യണമെന്നും അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത അല്‍ മഹാ ദ്വീപ് ലുസൈല്‍ മറീന പ്രൊമെനേഡിന് കുറുകെ സ്ഥിതി ചെയ്യുന്നതും ഒരു കോസ്വേയിലൂടെ മെയിന്‍ ലാന്റുമായി ബന്ധിപ്പിച്ചിരിക്കുന്നതുമായ രാജ്യത്തെ ഏറ്റവും പുതിയ വിനോദ- വിശ്രമ സ്ഥലമാണ്. ഒരുലക്ഷം ചതുരശ്ര മീറ്റര്‍ അത്യാധുനിക തീം പാര്‍ക്ക്, ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡ്, നമ്മോസ് ബീച്ച് ക്ലബ്, ഹൈ-എന്‍ഡ് ഡൈനിംഗ് സ്‌പോട്ടുകള്‍ തുടങ്ങിയ ജനപ്രിയ ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

