പാഠഭാഗങ്ങള്‍ ഒഴിവാക്കല്‍: എന്‍ സി ഇ ആര്‍ ടി നടപടി പ്രതിഷേധാര്‍ഹം: കെ എ എം എ

Web Desk
1 Min Read

കൊച്ചി: പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകങ്ങളില്‍ നിന്നും ഏതാനും അധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ എന്‍ സി ഇ ആര്‍ ടി നടപടി പ്രതിഷേധാര്‍ഹമാണെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ വിദ്യാഭ്യാസത്തെ അട്ടിമറിക്കുന്ന നടപടികളില്‍ നിന്ന് എന്‍ സി ഇ ആര്‍ ടി പിന്തിരിയണമെന്നും കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

city exchange

പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധിവധവും തുടര്‍ന്നുണ്ടായ ആര്‍ എസ് എസ് നിരോധനത്തെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയതും ഇതേ ക്ലാസിലെ ചരിത്രപുസ്തകത്തില്‍ മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയതും പാഠപുസ്തകങ്ങളുടെ പരിപൂര്‍ണ്ണ കാവിവല്‍ക്കരണമാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായതായും യോഗം വിലയിരുത്തി.

ചരിത്ര സത്യങ്ങളെ മാറ്റിയും മറിച്ചും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ പാഠപുസ്തകങ്ങള്‍ വഴി വിദ്യാര്‍ഥി മനസ്സുകളിലേക്ക് ഒളിച്ചുകടത്തുവാനുള്ള നീക്കങ്ങളില്‍ നിന്ന് എന്‍ സി ഇ ആര്‍ ടി പിന്തിരിയണമെന്നും സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

- Advertisement -
Ad image

സംസ്ഥാന പ്രസിഡണ്ട് എ എ ജാഫര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ പി പി ഫിറോസ്, ഇ ഐ സിറാജ് മദനി, എസ് നിഹാസ്, കെ അബ്ദുല്‍ മജീദ്. ഇ മുസ്തഫ, എസ് ഹിഷാമുദ്ദീന്‍, അന്‍സാര്‍, മുനീര്‍ എ,
യാസിര്‍ കെ എസ്, എം സലാഹുദ്ദീന്‍, ഇ ഐ മുജീബ്, സുമയ്യ, സംഗീത റോബര്‍ട്ട്, സി എ സാബിറ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!