മയക്കുമരുന്നുമായി മകന്‍ പിടിയിലായതറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: മാരക ലഹരി മരുന്ന് എം ഡി എം എയുമായി മകന്‍ എക്‌സൈസ് വകുപ്പിന്റെ പിടിയിലായ വിവരമറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മ മരിച്ചു. ശാന്തിപുരം സ്വദേശി ഗ്രേസി ക്ലെമന്റ് (55) ആണ് ആശുപത്രിയില്‍ മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഇന്നലെ വൈകിട്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

city exchange

ഗ്രേസിയുടെ മകന്‍ ഷൈനോ ക്ലെമന്റില്‍ നിന്നും ഇന്നലെ വൈകിട്ട് നാല് ഗ്രാം എം ഡി എം എ എക്‌സൈസ് വകുപ്പ് പിടികൂടിയിരുന്നു. സ്ഥിരമായി ലഹരി വില്‍പ്പന നടത്തുന്നയാളാണ് ഷൈനോ എന്നാണ് എക്‌സൈസ് പറയുന്നത്.

മകനെ മയക്കുമരുന്നുമായി പിടികൂടിയ വിവരം അറിഞ്ഞതോടെ ഗ്രേസി അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് മുറിയില്‍ കയറിയ ഗ്രേസി ഫാനില്‍ തൂങ്ങുകയായിരുന്നു. ബന്ധുക്കള്‍ സംഭവം കണ്ടതോടെ കയര്‍ അറുത്ത് താഴെ ഇറക്കി ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് ഗ്രേസി മരിച്ചത്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!