നോര്‍ത്ത് ഇടപ്പള്ളി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് ഉജ്ജ്വല സമാപനം

Web Desk
1 Min Read

കുന്നുംപുറം: ജി വി എച്ച് എസ് എസ് നോര്‍ത്ത് ഇടപ്പള്ളി സ്‌കൂളില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് ഉജ്ജ്വല സമാപനം. ലഹരിക്കെതിരെ ഒപ്പു മരച്ചുവട്ടില്‍ എന്റെ കയ്യൊപ്പ് പരിപാടി സ്‌കൂള്‍ ലീഡര്‍ ശിവപ്രിയ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ഒപ്പ് മരച്ചുവട്ടില്‍ സ്ഥാപിച്ച ബോര്‍ഡില്‍ കയ്യൊപ്പുകള്‍ പതിച്ചു. തുടര്‍ന്ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മജീഷ്യന്‍ ജനാര്‍ദ്ദനന്‍ മാജിക് ഷോ നടത്തി. സ്‌കൂള്‍ സ്‌കൗട്ട്ട്ട് ആന്റ് ഗൈഡ് യുണിറ്റിന്റെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ് അരങ്ങേറി. ദേശീയ പാതയ്ക്ക് സമീപം അണിനിരന്ന വിദ്യാര്‍ഥികളുടെ ശൃംഖലയില്‍ ചലച്ചിത്ര താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, സംഗീത സംവിധായകന്‍ ഷിബു പുലര്‍ക്കാഴ്ച്ച തുടങ്ങിയ പ്രമുഖര്‍ അണിചേര്‍ന്നു.

city exchange

ലഹരി വിരുദ്ധ പ്രതിജ്ഞ ചലച്ചിത്ര താരം ബിബിന്‍ ജോര്‍ജ് ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് നടന്ന പ്രതീകാത്മക ലഹരി വസ്തുക്കള്‍ കത്തിക്കലിന് വാര്‍ഡ് കൗണ്‍സിലര്‍ അംബിക സുദര്‍ശന്‍ നേതൃത്വം നല്‍കി.

പി ടി എ പ്രസിഡന്റ് സുധീര്‍ കെ ഖാലിദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് പി എ, പ്രിന്‍സിപ്പാള്‍ ലാലി, പ്രധാനാധ്യാപിക ബിന്ദു കെ, സ്റ്റാഫ് സെക്രട്ടറി മാഹിന്‍ ബാഖവി, എലിസബത്ത് കെ എസ്, നവീന്‍ പുതുശേരി, സ്വപ്‌ന വി, മുരളി സി എ, ആനി ടി ജെ, സുജ ബി മേനോന്‍, സീന പെരേര, സ്മിത എം ആര്‍, അഖില എം എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!