ഓഫീസ് ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും

Web Desk
1 Min Read

പയ്യന്നൂര്‍: സുന്നി യുവജന സംഘം രാമന്തളി ശാഖ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുതായി ആരംഭിക്കുന്ന പാണക്കാട് ശിഹാബ് തങ്ങള്‍ സ്മാരക സുന്നി മഹല്‍ ശാഖാ ഓഫീസ് ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും പാണക്കാട് സയ്യിദ് ഫൈനാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് മജ്‌ലിസുന്നൂര്‍ പ്രാര്‍ഥന സദസ്സും സംഘടിപ്പിച്ചു.

city exchange

അഫ്‌സല്‍ രാമന്തളി, സദര്‍ മുഅല്ലിം മുഹമദ് മന്നാനി മുഹമ്മദ് രാമന്തളി നേതൃത്വം നല്‍കി. പ്രസിഡന്റ് കെ കെ സി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ ഷബീര്‍ സ്വാഗതം പറഞ്ഞു. അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറി കരപ്പാത്ത് ഉസ്മാന് ബ്രോഷര്‍ നല്‍കി തങ്ങള്‍ നിര്‍വ്വഹിച്ചു. പി എം അബ്ദുല്ലത്തീഫ്, ഹമീദ് മാസ്റ്റര്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കോച്ചന്‍ അബ്ദുല്ല, കെ പി അബ്ദുല്‍ ഖാദര്‍ ഹാജി, പി പി സുലൈമാന്‍ ഹാജി, യു അബ്ദുല്‍ റഹ്മാന്‍, പി കെ ഫസീല്‍, ഇ അബൂബക്കര്‍, എം സി റിയാസ്, എം കെ മഖ്‌സൂദ്, കെ പി ജമാല്‍, കെ കെ ഇസ്മായില്‍, കെ കെ മുസ്തഫ, ഖമറുസ്സമാന്‍, എം കെ ശരീഫ്, കെ കെ സമീര്‍ അമീന്‍, സി എ റഊഫ്, ഇബ്രാഹിം കെ കെ, യഹ്‌യ ചാപ്പയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!