ഖുര്‍ആന്‍ ട്യൂട്ടര്‍ ആപ്പ് ലോഞ്ച് ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: അതിനൂതന സാങ്കേതിക വിദ്യ എ ഐ വഴി വികസിപ്പിച്ച ഖുര്‍ആന്‍ പഠന ആപ്പ് ‘ഖുര്‍ആന്‍ ട്യൂട്ടര്‍’ ലോഞ്ച് ചെയ്തു. കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന ചടങ്ങില്‍ വിശ്വപ്രസിദ്ധ ഇസ്ലാമിക പണ്ഡിതനും ആത്മീയ നേതാവുമായ ശൈഖ് ഉമര്‍ ബിന്‍ ഹഫീള് യമന്‍ ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കര്‍മ്മം നിര്‍വ്വഹിച്ചു.

city exchange

ഡോ. അബ്ദുല്‍ഹക്കീം അസ്ഹരി എ പി, ഡോ. അബ്ദുല്‍ റഊഫ് ഇ എം എന്നിവര്‍ സംബന്ധിച്ചു.

ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി എഐ ടൂളുകളുടെ സഹായത്തോടെ ഖുര്‍ആന്‍ പാരായണം സുഗമമായി പഠിക്കാന്‍ അവസരം ഒരുക്കുന്നതാണ് ആപ്പ്. ഒരു അധ്യാപകന്റെ സഹായമില്ലാതെ തന്നെ ലോകത്തിന്റെ ഏത് കോണില്‍ നിന്നും എപ്പോഴും ആര്‍ക്കും ഖുര്‍ആന്‍ പാരായണം വളരെ ലളിതമായി സാധ്യമാവുമെന്നതാണ് ആപ്പിന്റെ സവിശേഷത. 10 ലക്ഷം ആളുകളെ പുതുതായി ഖുര്‍ആന്‍ പഠിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഖുര്‍ആന്‍ ആപ്പ് റിലീസ് ചെയ്തിരിക്കുന്നത്.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള മുഴുവനാളുകള്‍ക്കും ഈ സൗകര്യം അനായാസം ഉപയോഗപ്പെടുത്താന്‍ കഴിയും.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!