പൊതുമേഖലാ സ്ഥാപനം കാംകോയെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കണമെന്ന് ബി ജെ പി

Web Desk
2 Min Read

ആലുവ: കാര്‍ഷിക വിപണിയില്‍ മികച്ച വിറ്റു വരവ് നേടിക്കൊണ്ടിരുന്ന കാംകോയെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ട്രഷറിയില്‍ നിന്നും ഉയര്‍ന്ന പലിശയ്ക്ക് അഞ്ച് കോടിയോളം രൂപ വായ്പയെടുത്ത് മുന്നോട്ട് പോകുന്ന അവസ്ഥയിലാണ് കാംപോ ഇപ്പോഴുള്ളത്.

city exchange

കുറെ നാളുകളായി സ്‌പെയര്‍പാര്‍ട്ട്‌സുകള്‍ ആവശ്യത്തിന് ലഭിക്കാത്തതുമൂലം മിക്ക പ്ലാന്റുകളിലും ഉത്പാദനം നിലച്ചിരിക്കുകയാണെന്നും സ്വകാര്യ ടില്ലര്‍ കമ്പനികള്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ ആസൂത്രിതമായി സൃഷ്ടിക്കപ്പെടുന്ന സ്‌പെയര്‍പാര്‍ട്‌സ് ദൗര്‍ലഭ്യമാണോയെന്ന് സംശയിക്കുന്നതായും ബി ജെ പി പറഞ്ഞു. തൊഴിലാളികള്‍ക്ക് നിര്‍ദ്ദിഷ്ട ജോലി സമയത്തില്‍ എന്തെങ്കിലും പണികള്‍ കൊടുത്ത്. കിട്ടിയ പാര്‍ട്ട്‌സുകള്‍ വച്ച് എണ്ണം തികയ്ക്കുന്ന തരത്തില്‍ ജോലികള്‍ ചെയ്യിപ്പിച്ച് ഗുണനിലവാരമില്ലാത്ത ഉത്പാദന പ്രക്രിയയിലേക്ക് സ്ഥാപനത്തെ തള്ളിവിടുന്നത് സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും ബി ജെ പി പറഞ്#ു.

കാര്‍ഷീക മേഖലകളില്‍ നടത്തി കൊണ്ടിരിക്കുന്ന വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തി നിര്‍മ്മാണം തുടങ്ങിയ നൂതന എഞ്ചിന്‍ ടെസ്റ്റിംഗ് യൂണിറ്റിന്റെ നിര്‍മ്മാണം മന്ദഗതിയില്‍ നടക്കുന്നതുമൂലം നിലവിലെ എഞ്ചിന്‍ ടെസ്റ്റിംഗ് യൂണിറ്റ് താല്‍ക്കാലികമായ സംവിധാനത്തിലേക്ക് മാറ്റിയതില്‍ സംഭവിച്ച അപര്യാപ്തത മൂലം നിരവധി എഞ്ചിനുകളാണ് ടെസ്റ്റിംഗിനു വേണ്ടി കാത്തു കെട്ടിക്കിടക്കുന്നത് ഇതുമൂലം അനുബന്ധ വര്‍ക്കുകള്‍ ചെയ്യാന്‍ കഴിയാതെ നൂറുകണക്കിന് ടില്ലറുകള്‍ കമ്പനിയുടെ പുറക് വശത്ത് വിശാലമായ പറമ്പില്‍ വെയിലും മഴയും കൊണ്ട് നശിച്ചുപോകുന്ന അവസ്ഥയിലാണുള്ളത്.

- Advertisement -
Ad image

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വന്നുകൊണ്ടിരിക്കുന്ന നഷ്ടം മറച്ചു വച്ചു കൊണ്ട് കൃത്രിമലാഭം കാണിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന സ്ഥാപനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും ഉദ്യോഗസ്ഥരുടെ പ്രമോഷനുകളും തുടര്‍ നിയമനങ്ങളും നടത്തി കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ബന്ധപ്പെട്ട മേഖലകളില്‍ പ്രാവീണ്യം നേടിയവരെ ചെയര്‍മാന്‍, എം ഡി പോസ്റ്റുകളില്‍ നിയമിക്കാതെ താല്‍ക്കാലിക എം ഡിയെയും രാഷ്ട്രീയ പരിഗണനകള്‍ വച്ചു കൊണ്ടും മാത്രം നടത്തുന്ന നിയമനങ്ങള്‍ ആധുനികവല്‍ക്കരണത്തിലും വൈവിധ്യവല്‍ക്കരണത്തിലും വേണ്ടത്ര ഊന്നല്‍ നല്‍കി മുന്നോട്ടു പോകാന്‍ സാധിക്കാതെ വലിയ പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്.

കാംകോയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് ബി ജെ പി നേതൃത്വം നല്‍കുമെന്ന് ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി
എം എ ബ്രഹ്മരാജ്, രൂപേഷ് പൊയ്യാട്ട്, വി വി ഷണ്‍മുഖന്‍, അഭിഭാഷക പരിഷത്ത് ദേശീയ സമിതി അംഗം അഡ്വ. എം എ വിനോദ്, മധു വാപ്പാലശ്ശേരി, ജിനു വിശ്വംഭരന്‍ എന്നിവര്‍ പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!