ബൈക്കില്‍ മയിലിടിച്ചു: നവ വരന്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരുക്ക്

Web Desk
1 Min Read

തൃശൂര്‍: പറന്നുവന്ന മയിലിടിച്ച് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ്റു. അയ്യന്തോള്‍,പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജ് ഔട്ട്ലെറ്റിന് മുന്നിലാണ് അപകടമുണ്ടായത്.

city exchange


പുന്നയൂര്‍ക്കുളം പീടികപറമ്ബില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ഭാര്യ വീണക്ക് (26)പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുമ്പായിരുന്നു വിവാഹം.


ഇവര്‍ ബൈക്കില്‍ പോകുമ്പോള്‍ റോഡ് മുറിച്ചു പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് മയിലും ചത്തു. മയിലിന്റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. തൃശൂര്‍ വെസ്റ്റ് സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിച്ചു.

- Advertisement -
Ad image


മയില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു ബൈക്കിനേയും ഇടിച്ചു തെറിപ്പിച്ചു. ആ ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവില്‍ക്കര വടക്കന്‍ വീട്ടില്‍ മോഹനന്റെ മകന്‍ ധനേഷിനും (37) പരിക്കേറ്റു. പെയിന്റ് പണിക്കാരനായ ധനേഷ് ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!