വാരാന്ത്യങ്ങളില്‍ ഖത്തര്‍- സൗദി മേഖലയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

Web Desk
1 Min Read

ദോഹ: ഖത്തറില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള തീര്‍ഥാടകരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ വന്‍ വര്‍ധനവ്. വാരാന്ത്യങ്ങളിലാണ് കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത്. ഇത് ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നേട്ടമായിട്ടുണ്ട്.

city exchange

സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനുള്ള നിബന്ധനകള്‍ കൂടുതല്‍ എളുപ്പമാക്കിയതോടെയാണ് രാജ്യത്തിലേക്കുള്ള യാത്ര വേഗത്തിലും എളുപ്പത്തിലുമാക്കിയതാണ് പുതിയ മാറ്റത്തിന്റെ പ്രധാന കാരണം. ഖത്തര്‍ ഉള്‍പ്പെടെയുള്ള ജി സി സി നിവാസികള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഇ-വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കും.

അതോടൊപ്പം ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സമയത്ത് ഹയ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് 60 ദിവസത്തേക്ക് സൗജന്യ പ്രവേശനം അനുവദിച്ചതും കൂടുതല്‍ പേര്‍ ഖത്തറിനും സൗദിക്കുമിടയില്‍ യാത്ര ചെയ്യാന്‍ കാരണമായി.

- Advertisement -
Ad image

വിമാനങ്ങളില്‍ സീറ്റുകള്‍ നിറഞ്ഞതായും ഹോട്ടലുകളില്‍ താമസത്തിന് നേരിയ തോതില്‍ ചാര്‍ജ് ഉയര്‍ത്തിയതായും ജി സി സി രാജ്യങ്ങളിലെ നിവാസികള്‍ക്ക് ഒരു വര്‍ഷത്തെ മള്‍ട്ടിപിള്‍ എന്‍ട്രി വിസ അനുവദിച്ചതും ഈ രംഗത്തെ മികച്ച നീക്കമാണെന്നും ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് കൂടുതല്‍ പേര്‍ ഉംറ ബുക്ക് ചെയ്യുന്നത്. മിക്കവരും സാധാരണയായി വ്യാഴാഴ്ച രാത്രി ദോഹയില്‍ നിന്ന് പുറപ്പെട്ട് ഉംറ നിര്‍വഹിച്ച് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ഖത്തറിലേക്ക് മടങ്ങുകയാണ് പതിവ്.

സൗദി അധികൃതര്‍ രാജ്യത്തേക്കുള്ള യാത്രക്കാരുടെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയിരുന്നു. ടൂറിസ്റ്റ് വിസ കൈവശമുള്ള സൗദി ഇതര പൗരന്മാര്‍ക്ക് അവരുടെ വാക്‌സിനേഷന്‍ നില പരിഗണിക്കാതെ നിലവില്‍ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്. സഞ്ചാരികള്‍ക്ക് സൗദി അറേബ്യയിലെ വാക്‌സിന്‍ നില പരിശോധിക്കാന്‍ തവക്കല്‍ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!