ഖത്തറിലെ മാമ്പഴ പ്രേമികള്‍ക്കായി ‘മര്‍സ മാംഗോ ഫെസ്റ്റിവല്‍’; 60 ഇനങ്ങളുമായി രുചിയുടെ മഹാമേള

Web Desk
1 Min Read

ദോഹ: ഖത്തറിലെ മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് വേനല്‍ക്കാലത്തെ കൂടുതല്‍ മധുരമാക്കി ‘മര്‍സ മാംഗോ ഫെസ്റ്റിവല്‍’ സംഘടിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എയര്‍ കാര്‍ഗോയിലൂടെ എത്തിച്ച 60 ഇനം ഫ്രഷ് മാങ്ങകളാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണം. രുചിയും പുതുമയും കുടുംബസമേതം ആസ്വദിക്കാവുന്ന ആഘോഷാന്തരീക്ഷവുമൊരുക്കി മാമ്പഴ പ്രേമികള്‍ക്കായി വേറിട്ട അനുഭവമാണ് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്.

city exchange

മെയ് 30 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗുണമേന്മയുള്ള മാമ്പഴങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. മധുരവും സുഗന്ധവും നിറഞ്ഞ വൈവിധ്യമാര്‍ന്ന മാങ്ങകള്‍ക്കൊപ്പം കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആഘോഷമാക്കുന്ന പ്രത്യേക ഫെസ്റ്റിവലും വൈബ്‌സും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വേനലിന്റെ രുചിയും സന്തോഷവും ഒരുമിച്ച് പങ്കിടാനുള്ള വേദിയായിരിക്കും ഈ മാംഗോ ഫെസ്റ്റിവല്‍.

ഹസം അല്‍ മാര്‍ഖിയ, ഐന്‍ ഖാലിദ്, ബിന്‍ ഒംറാന്‍, മുഷൈരിബ്, അബു ഹമൂര്‍ എന്നീ മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖകളിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. എല്ലാ ദിവസവും പുതിയ സ്റ്റോക്കുകള്‍ എത്തിക്കുന്നതിനാല്‍ മികച്ച നിലവാരത്തിലുള്ള മാങ്ങകള്‍ തേടിയെത്തുന്നവരുടെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

മര്‍സ ഗ്രൂപ്പ് ഡയറക്ടര്‍ ഗഫൂര്‍ കണ്ടോത്ത്, ജെ മാള്‍ ഡയറക്ടര്‍ സുല്‍ത്താന്‍ ജാബര്‍ എസ് താല്‍-കുവാരി, മര്‍സ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹാരിസ് കാദര്‍, വതീഖ റിയല്‍ എസ്റ്റേറ്റ് ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് ജിഎം ഖാലിദ് ഖലീല്‍ ഇബ്രാഹിം അല്‍ഷേഖ്‌ലീ, ബയിംഗ് മാനേജര്‍ നിസാര്‍ കാപ്പിക്കണ്ടി, മാര്‍ക്കറ്റിംഗ് മാനേജര്‍ ഹസന്‍ എംപി എന്നിവര്‍ ഉദ്ഘാടനത്തില്‍ സന്നിഹിതരായി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!