റഷ്യയിലും ജപ്പാനിലും ഭൂകമ്പവും സൂനാമിയും; യു എസ് മുതല്‍ ഏഷ്യന്‍ തീരങ്ങള്‍ വരെ മുന്നറിയിപ്പ്

Web Desk
1 Min Read

മോസ്‌കോ: റഷ്യയിലും ജപ്പാനിലും സൂനാമി. റഷ്യയില്‍ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പത്തിന് പിന്നാലെയാണ് സൂനാമി തിരകള്‍ ആഞ്ഞടിച്ചത്.

city exchange

പസഫിക്ക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്‌ക്- കാംചാറ്റ്സ്‌കി നഗരത്തിന് തെക്കു കിഴക്ക് 126 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചത്. റഷ്യയിലെ കാംചത്ക ഉപദ്വീപിലാണ് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്.

സെവേറോ- കുറില്‍സ്‌ക് മേഖലയില്‍ സൂനാമി തിരകള്‍ ശക്തമായി കരയിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലാണ് സൂനാമി അടിച്ചത്.

റഷ്യയിലേയും ജപ്പാനിലേയും സൂനാമിയെ തുടര്‍ന്ന് യു എസില്‍ കടുത്ത സൂനാമി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അലാസ്‌ക, ഹവായി, എന്നിവിടങ്ങളിലാണ് യു എസില്‍ മുന്നറിയിപ്പ് നല്‍കിയത്.

- Advertisement -
Ad image

യു എസിന് പുറമേ ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ന്യൂസിലാന്റ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സൂനാമി മുന്നറിയിപ്പുകളുണ്ട്.

റഷ്യയിലും ജപ്പാനിലും ആഞ്ഞടിക്കുന്ന സൂനാമി തിരകള്‍ അലാസ്‌ക മുതല്‍ ഏഷ്യയുടെ ചില ഭാഗങ്ങള്‍ വരേയും തെക്കേ അമേരിക്ക വരേയും കടുത്ത മുന്നറിയിപ്പുകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. അലാസ്‌കയില്‍ വടക്കന്‍ പസഫിക് സമുദ്രത്തിലെ അഗ്നിപര്‍വ്വത ദ്വീപുകളിലെ ശൃംഖലയിലാണ് മുന്നറിയിപ്പുകള്‍ കൂടുതല്‍ നല്‍കിയത്.

കുറില്‍ ദ്വീപുകളായ പരമുഷിര്‍, ഷുംഷു, കംചത്ക മേഖല എന്നിവിടങ്ങളില്‍ റഷ്യന്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചയോടെയാണ് കുറില്‍ ദ്വീപുകളില്‍ ആദ്യത്തെ തിരമാലകള്‍ ആഞ്ഞടിച്ചതെന്നാണ് സഖാലിന്‍ മേഖലയിലെ അധികൃതര്‍ ടെലിഗ്രാമില്‍ പറഞ്ഞു.

പ്രധാന ജാപ്പനീസ് ദ്വീപുകളായ ഹോണ്‍ഷുവിനേയും ഹോക്കൈഡോയെയും ബന്ധിപ്പിക്കുന്ന ഫെറി പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചതായി ജപ്പാനിലെ പൊതുപ്രക്ഷേപകനായ എന്‍എച്ച്കെ റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!