

ഒട്ടാവ: ഔദ്യോഗിക സന്ദര്‍ശനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കാനഡയിലെത്തി.

ഒട്ടാവ മക്ഡൊണാള്‍ഡ്- കാര്‍ട്ടിയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അമീറിനെ കാനഡയിലെ അന്താരാഷ്ട്ര വികസന മന്ത്രി അഹമ്മദ് ഹുസന്‍ സ്വീകരിച്ചു. കാനഡയിലെ ഖത്തര്‍ അംബാസഡര്‍ ഡോ. ഖാലിദ് ബിന്‍ റാഷിദ് അല്‍ ഹമൂദി അല്‍ മന്‍സൂരി, ഖത്തറിലെ കാനഡ അംബാസഡര്‍ ഇസബെല്ലെ മേരി കാതറിന്‍ മാര്‍ട്ടിന്‍, ഖത്തര്‍ എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ അമീറിനെ സ്വീകരിക്കാനുണ്ടായിരുന്നു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനൊപ്പം ഉണ്ട്.
