അഞ്ചാമത് ക്യാപ്റ്റന്‍ രാജു അവാര്‍ഡ് നടന്‍ ജയറാം ഏറ്റുവാങ്ങി

Web Desk
1 Min Read

ചെന്നൈ: പ്രേക്ഷക മനസില്‍ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ക്യാപ്റ്റന്‍ രാജുവിന് കഴിഞ്ഞതായി പ്രശസ്ത സിനിമ നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്‍ പറഞ്ഞു.
സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റന്‍ രാജു പുരസ്‌കാരം ചെന്നൈ- വടപളനി ഹോട്ടല്‍ ആദിത്യ ഇന്റര്‍നാഷണലില്‍ നടന്ന ചടങ്ങില്‍ നടന്‍ ജയറാമിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്‍ ജയറാം മറുപടി പ്രസംഗം നടത്തി.

city exchange

സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റന്‍ രാജു പുരസ്‌കാര സമിതി സെക്രട്ടറി സലിം പി ചാക്കോ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആദിത്യ ഹോട്ടല്‍ സി ഇ ഓ കൃഷ്ണകുമാര്‍ മേനോനും സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കണ്‍വീനര്‍ പി സക്കീര്‍ ശാന്തിയും ചേര്‍ന്ന് നടന്‍ ജയറാമിന് പ്രശസ്തി പത്രം നല്‍കി. തമിഴ്- മലയാളം സിനിമകളുടെ പി ആര്‍ ഓ സി കെ അജയ്കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

ആദിത്യ ഹോട്ടല്‍ സി ഇ ഓ കൃഷ്ണകുമാര്‍ മേനോന്‍, ആദിത്യ ഹോട്ടല്‍ ജനറല്‍ മാനേജര്‍ ജോഷ്വാ ക്രിസ്റ്റഫര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!