മമ്മി ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ.. പ്രണയവും നര്‍മവും നിറച്ച് ‘അനുരാഗ’ത്തിന്റെ ടീസര്‍

Web Desk
2 Min Read

കൊച്ചി: പ്രണയവും നര്‍മവും മനസും നിറച്ച് അനുരാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നീ ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ ജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ഷഹദ് നിലമ്പൂര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘അനുരാഗം’. സിനിമ മെയ് അഞ്ചിന് തിയേറ്ററുകളില്‍ എത്തും.

city exchange

വണ്‍വേ പ്രണയിതാക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശ്വിന്‍ ജോസാണ്. ‘ക്വീന്‍’ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായി മാറിയ അശ്വിന്‍ ജോസിനൊപ്പം ഗൗതം വാസുദേവമേനോന്‍, ജോണി ആന്റണി, ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലെ പ്രിയ നായികമാരായ ദേവയാനി, ഷീല, 96 എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി ജി കിഷന്‍ കൂടാതെ മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നേരത്തെ ചിത്രത്തിന്റെതായി പുറത്തുവന്ന ‘ചില്ല് ആണേ’, ‘എതുവോ ഒണ്ട്രു’ എന്നീ ഗാനങ്ങള്‍ യൂട്യൂബില്‍ മില്യണ്‍ കണക്കിന് പ്രേക്ഷകാരുമായി ട്രെന്‍ഡിംഗ് ആയിരുന്നു. മാത്യു, ദിലീഷ് പോത്തന്‍, ധ്യാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രകാശന്‍ പറക്കട്ടെ എന്ന ഹിറ്റ് ചിത്രമാണ് നേരത്തെ ഷഹദിന്റെതായി പ്രദര്‍ശനത്തിനെത്തിയത്.

സുരേഷ് ഗോപിയാണ് ഛായാഗ്രാഹകന്‍, സംഗീതം ജോയല്‍ ജോണ്‍സ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ ലിജോ പോളാണ് ഈ സിനിമയുടെയും എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. പാട്ടുകള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹന്‍ രാജ്, ടിറ്റോ പി തങ്കച്ചന്‍ എന്നിവരാണ്. കലാസംവിധാനം അനീസ് നാടോടി, പ്രൊജക്ട് ഡിസൈനര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് സി എസ്, മേക്കപ്പ് അമല്‍ ചന്ദ്ര, ത്രില്‍സ് മാഫിയ ശശി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബിനു കുര്യന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രവിഷ് നാഥ്, ഡി ഐ ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ് ഫസല്‍ എ ബക്കര്‍, സ്റ്റില്‍സ് ഡോണി സിറില്‍, പി ആര്‍ ഒ: വൈശാഖ് സി വടക്കേവീട്, എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്‌സ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!