അഷറഫ് അറക്കലും നഈം നാദിര്‍ഷയും വി ഉണ്ണികൃഷ്ണനുമെത്തുന്നു; ഫ്‌ളവേഴ്‌സ് 24 ചാനല്‍ നോമ്പുകാലത്തില്‍ ശനിയാഴ്ച രാത്രി

Web Desk
1 Min Read

ദോഹ: ഫ്‌ളവേഴ്‌സ് 24 ചാനലില്‍ സംപ്രേഷണം ചെയ്യുന്ന റമദാന്‍ പ്രത്യേക പരിപാടി നോമ്പുകാലത്തില്‍ ശനിയാഴ്ച രാത്രി ഖത്തര്‍ സമയം 10 മണിക്ക് സഫ വാട്ടര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഷറഫ് അറക്കല്‍ ഹൃദയപൂര്‍വ്വം അനുഭവങ്ങള്‍ പങ്കുവെക്കാനെത്തും. മുഖ്യ അവതാരകന്‍ സുല്‍ഫിക്കര്‍ റെജി മണ്ണേലുമായി അദ്ദേഹം തന്റെ ജീവിത യാത്രയിലെ ജലസ്പര്‍ശം പ്രേക്ഷകരെ അനുഭവപ്പെടുത്തും.

city exchange

യു എ ഇയില്‍ ഉള്‍പ്പെടെ യുവതലമുറയുടെ ഹരമായി മാറിയ റൈഡര്‍ കൂടിയായ നഈം നാദിര്‍ഷ കൂടി ഹൃദയപൂര്‍വ്വത്തില്‍ ചേരും. സഫ വാട്ടര്‍ സി ഇ ഒ കൂടിയാണ് അദ്ദേഹം.

പാലക്കാട് സോണല്‍ ബി ജെ പി പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍ മാസ്റ്ററാണ് നന്മയുടെ വര്‍ത്തമാനത്തില്‍ റമദാന്‍ സന്ദേശം നല്കുന്നത്.

റൊട്ടാന രുചിപ്പുരയില്‍ അവതാരക ഷെറിന്‍ മുസ്തഫയോടൊപ്പം കുക്കുമ്പര്‍ ലെമണ്‍ ജ്യൂസുമായി എത്തുന്നത് ഹാജറ ബാഷയാണ്.

- Advertisement -
Ad image

ബെസ്റ്റ് മീഡിയ ഖത്തറിനു വേണ്ടി റോബിന്‍ ജോര്‍ജ്ജാണ് നോമ്പുകാലം പ്രത്യേക റമദാന്‍ പരിപാടി പ്രൊഡ്യൂസ് ചെയ്യുന്നത്. ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ രാത്രി 10നും യു എ ഇയിലും ഒമാനിലും രാത്രി 11നും ഇന്ത്യയില്‍ രാത്രി 12.30നുമാണ് നോമ്പുകാലം സംപ്രേഷണം ചെയ്യുന്നത്.

Share This Article
Leave a Comment
error: Content is protected !!