

ലേഖകന്‍ ബാല്യത്തില്‍ പ്രേം നസീറിനൊപ്പം

മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന് തിക്കുറിശ്ശിയെ ആണ് വിളിക്കുന്നതെങ്കിലും എല്ലാ അര്‍ഥത്തിലുമുള്ള മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറാണ് പ്രേംനസീര്‍. മലയാളസിനിമ അവതരിപ്പിച്ചതില്‍ ഏറ്റവും വലിയ സൂപ്പര്‍ മെഗാതാരം എന്ന് നിസ്സംശയം പറയാന്‍ പറ്റുന്ന താരചക്രവര്‍ത്തി!

നസീര്‍ സാറിനെ പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്ന കാര്യം അദ്ദേഹത്തിന്റെ നല്ല സ്വഭാവം തന്നെയാണ്. ഒരു വ്യക്തി എന്ന നിലയില്‍ നസീര്‍ സാറിനെ പോലെ മനുഷ്യസ്‌നേഹിയായ ഇത്രയും നന്മ നിറഞ്ഞ ഒരു നടന്‍ മലയാള സിനിമയില്‍ വേറെ കാണില്ല, ഇനി ഉണ്ടാവാനും പോകുന്നില്ല. സഹപ്രവര്‍ത്തകരില്‍ ആരോട് ചോദിച്ചാലും നല്ല അഭിപ്രായം മാത്രം. ഒരാള്‍ പോലും നസീര്‍ സാറിനെ കുറിച്ച് മോശം പറയുന്നത് കണ്ടിട്ടില്ല. അദ്ദേഹം ദേഷ്യപ്പെട്ടു സംസാരിക്കുന്നത് പോലും ആരും കണ്ടിട്ടില്ല.
മലയാള സിനിമയില്‍ ദൈവതുല്യനായി കാണുന്ന ഒരു നടന്‍! ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

