
വാഷിംഗ്ടണ്‍: റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് നല്‍കിയിരുന്ന ഉപരോധ ഇളവ് യു എസ് ഇന്ത്യക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി. ഏപ്രില്‍ 17നകം കപ്പലുകളില്‍ കയറ്റിയ എണ്ണയ്ക്ക് ഈ ഇളവ് ബാധകമായിരിക്കുമെന്നും മെയ് 16 വരെ വാങ്ങല്‍ അനുവദിക്കുമെന്നും അമേരിക്കന്‍ ട്രഷറി വകുപ്പ് അറിയിച്ചു.

ഇളവ് ഇനി നല്‍കില്ലെന്ന് രണ്ടു ദിവസം മുന്‍പ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ എണ്ണവില ഉയര്‍ന്നതും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദ്ദവും പരിഗണിച്ചാണ് അമേരിക്ക നിലപാട് മാറ്റിയതെന്നാണ് സൂചന.

ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയിലെ 38 മുതല്‍ 40 ശതമാനം വരെ റഷ്യയില്‍ നിന്നാണ് എത്തുന്നത്. 2026ന്റെ തുടക്കത്തില്‍ ദിവസം ശരാശരി 1.5 മുതല്‍ 2 മില്യണ്‍ ബാരല്‍ വരെ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തിന്റെ മൊത്തം ഊര്‍ജാവശ്യത്തിന്റെ 88 ശതമാനത്തിലധികവും ഇറക്കുമതികളെ ആശ്രയിച്ചാണ് നിറവേറ്റുന്നത്.
