

ന്യൂഡല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു.

രാജ്‌നാഥ് സിംഗ്, അമിത് ഷാ എന്നിവര്‍ നരേന്ദ്ര മോഡിക്കു പിന്നാലെ രണ്ടാമനും മൂന്നാമനുമായി സത്യപ്രതിജ്ഞ ചെയ്തു. നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍, ജെ പി നദ്ദ എന്നിവരും തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായി.

നിതിന്‍ ഗഡ്ഗരി, സര്‍ബാനന്ദ സോനോവാള്‍, ജെ പി നദ്ദ, ശിവരാജ് സിംഗ് ചൗഹാന്‍, ധര്‍മേന്ദ്ര പ്രധാന്‍, പീയൂഷ് ഗോയല്‍, ജ്യോതിരാദിത്യ സിന്ധ്യ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, മന്‍സൂഖ് മാണ്ഡവ്യ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
