

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡിന്റെ മുന്‍ഭാഗവും പരിസരവും വൃത്തിയാക്കി.

പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം ശേഖരിച്ച് നീക്കം ചെയ്തു. കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ സ്റ്റേഷന്റെ മുന്‍ഭാഗത്ത് പൂന്തോട്ടം ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ച് പരിസ്ഥിതി സൗഹൃദാന്തരീക്ഷം ഒരുക്കാനും ധാരണയായി. കെ എസ് ആര്‍ ടി സി അസിസ്റ്റന്റ് എന്‍ജിനീയര്‍ രവീന്ദ്രന്‍ ധാരണാപത്രം കൈമാറി.
