

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി അധികരിച്ചതിനെ തുടര്‍ന്ന് മലയിടം തുരുത്ത് ബ്ലോക്ക് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം വിവിധ പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തീവ്ര ഡെങ്കിപ്പനി നിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, വാര്‍ഡ് അംഗം രാജേഷ് പുത്തനങ്ങാടി എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മധു കെ പീറ്റര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. 65ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ 15 സംഘങ്ങളായി പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ ജൂബിലി റോഡ്, പട്ടേരിപ്പുറം, ബംഗ്ലാം പറമ്പ്, മാധവപുരം, നസ്രത്ത് റോഡ്, അസ്സീസി നഗര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ സന്ദര്‍ശിക്കുകയുണ്ടായി. ആകെ 503 വീടുകള്‍ സന്ദര്‍ശിച്ചതില്‍ വൃത്തിഹീനമായും കൊതുകു വളരാന്‍ സാഹചര്യമുണ്ടാക്കിയ എട്ട് വീട്ടുകാര്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കി. നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ വീഴ്ചകള്‍ പരിഹരിക്കാത്ത പക്ഷം പിഴ ഈടാക്കുകയോ കേസ് എടുക്കുകയോ ചെയ്യുന്നതാണെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില ജോര്‍ജ് അറിയിച്ചു.
ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബെന്നി, ഹരീഷ്, എം എം സക്കീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷെറിഫ് കെ എം, ഷീജമോള്‍ ടി ഐ എന്നിവര്‍ നേതൃത്വം നല്‍കി.

