യോഗധ്യാനം നടത്തി

Web Desk
1 Min Read

കോഴിക്കോട്: പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ യോഗചാര്യ പി ഉണ്ണിരാമന്റെ നേതൃത്വത്തില്‍ യോഗ ധ്യാനം നടത്തി. തളി പൈതൃക നഗരിയില്‍ നടന്ന പരിപാടി മേയര്‍ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു.

city exchange

കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ പി കൃഷന്‍ചന്ദ് അധ്യക്ഷത വഹിച്ചു. പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ സെക്രട്ടറി സി സത്യന്‍, ട്രസ്റ്റ് അംഗങ്ങളായ കെ കെ ഉണ്ണികൃഷ്ണന്‍, ഡോ. കെ മാധവേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. യോഗ വിദ്യാര്‍ഥികളുടെ യോഗ പ്രകടനവും നിളാ നാഥിന്റെ ഭരതനാട്യവും അരങ്ങേറി.

യോഗ അധ്യാപകരായ രാം മൂര്‍ത്തി സുബ്രഹ്‌മണ്യം, ഇ ടി അദ്വൈത്, ഉമേഷ് ബേപ്പൂര്‍, പി രഞ്ജിത്ത്, പി രതീഷ്, കെ സിന്ധു, സി ലസിത, ടി ചന്ദ്രലേഖ, കെ ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ട്രസ്റ്റ് അംഗം എം ടി സായ് പ്രകാശ് സ്വാഗതവും എ ബിജുനാഥ് നന്ദിയും പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!