ഖത്തര്‍ കെ എം സി സി കോഴിക്കോട് ജില്ല ഭാരവാഹിത്വത്തില്‍ പുതിയ തലമുറ

Web Desk
1 Min Read

ദോഹ: ഖത്തര്‍ കെ എം സി സി കോഴിക്കോട് ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുസ്‌ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബഷീര്‍ ഖാന്‍ അധ്യക്ഷത വഹിച്ചു.

city exchange

2022- 2025 വര്‍ഷത്തേക്കുള്ള ജില്ലാ ഭാരവാഹികളായി ടി ടി കുഞ്ഞമ്മദ് (പ്രസി), ശരീഫ് പി സി, ബഷീര്‍ കെ കെ, താഹിര്‍ പട്ടാര, മമ്മു ഷെമ്മാസ്, സിറാജ് മാതോത്ത്, നബീല്‍ നന്തി (വൈസ് പ്രസി) അത്തീഖ് റഹ്മാന്‍ ശരീഫ്ദാര്‍ (ജന സെക്ര), നവാസ് കോട്ടക്കല്‍, മുജീബ് ദേവര്‍കോവില്‍, ഒ പി സാലിഹ്, റൂബിനാസ് കൊട്ടേടത്ത്, ഷബീര്‍ മേമുണ്ട, ഫിര്‍ദൗസ് മണിയൂര്‍ (ജോ സെക്ര), അജ്മല്‍ തെങ്ങലക്കണ്ടി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

റിട്ടേണിങ് ഓഫീസര്‍മാരായ റയീസ് വയനാട്, അക്ബര്‍ വെങ്ങശ്ശേരി, പി എസ് എം ഹുസൈന്‍, താഹിര്‍ താഹക്കുട്ടി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇല്യാസ് എം പി സ്വാഗതവും പി എ തലായി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!