
ദോഹ: സിറിയയില്‍ ഇസ്രായേല്‍ അധിനിവേശം ആരംഭിച്ച ആക്രമണങ്ങളെ ഖത്തര്‍ അപലപിച്ചു. സിറിയയുടെ പരമാധികാരത്തിനു നേരെയുള്ള നഗ്നമായ ആക്രമണമായും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും ഗുരുതരമായ ലംഘനമായും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ആക്രമണമായും കണക്കാക്കുമെന്ന് ഖത്തര്‍ പറഞ്ഞു.

സിറിയയ്ക്കെതിരായ അധിനിവേശത്തിന്റെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍, അതിന്റെ നിര്‍മ്മാണത്തെയും നവോഥാനത്തെയും പിന്തുണയ്ക്കുന്നതിനും മേഖലയില്‍ സമാധാനത്തിന്റെ അടിത്തറ സ്ഥാപിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ഇച്ഛാശക്തിയെ ധിക്കരിക്കുന്നതായി വ്യക്തമായി പ്രതിഫലിപ്പിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഈ സാഹചര്യത്തില്‍ പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന അധിനിവേശത്തിനെതിരെ നിര്‍ണായക നടപടികള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രാലയം ആഹ്വാനം ചെയ്തു.
സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത എന്നിവയ്ക്കും മാന്യമായ ജീവിതത്തിനായുള്ള ജനതയുടെ അഭിലാഷങ്ങള്‍ക്കും ഖത്തര്‍ രാജ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയും മന്ത്രാലയം ആവര്‍ത്തിച്ചു.

