ഖുര്‍ആന്‍ പരീക്ഷ വിജയികളെ ആദരിച്ചു

Web Desk
1 Min Read

ദോഹ: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ റയ്യാന്‍ സോണിന്റെ കീഴില്‍ എല്ലാ ദിവസവും നടന്നു വരുന്ന വാട്ട്‌സ് ആപ്പ് ഖുര്‍ആന്‍ പഠന ക്ലാസിന്റെ ഭാഗമായി നടന്ന സൂറഃ അതൗബ പരീക്ഷയില്‍ ഖത്തറില്‍ നിന്ന് മുഴുവന്‍ മാര്‍ക്കും നേടി ഒന്നാം സമ്മാനം നേടിയ ഡോ. നസീറ അബൂബക്കറിനെ പ്രത്യേക ചടങ്ങില്‍ ആദരിച്ചു.

city exchange

സമ്മാനദാനം സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍ കീഴിശ്ശേരി നിര്‍വഹിച്ചു. കോഴ്സ് ഡയറക്ടര്‍ സുഹൈല്‍ ശാന്തപുരം, കോഡിനേറ്റര്‍മാരായ നാസര്‍ എം, ഇസ്മായില്‍ മുനാഫര്‍, അബ്ദുല്‍ ജലീല്‍ എം എം എന്നിവര്‍ പങ്കെടുത്തു.

വളരെ കുറഞ്ഞ സമയം ദിവസവും ബ്രോഡ്കാസ്റ്റ് ചെയ്യപ്പെടുന്ന ക്ലാസുകളില്‍ വിവിധ നാടുകളില്‍ നിന്നായി ആയിരങ്ങളാണ് പങ്കെടുക്കുന്നത്. പരീക്ഷയില്‍ ഖത്തറിന് പുറത്ത് മുഴുവന്‍ മാര്‍ക്ക് നേടി വിജയികളായ അബ്ദുല്‍ സലാം അല്ലൂര്‍ (യു എ ഇ), സഫിയ എം അലി (മലപ്പുറം), സീനത്ത് ബീവി (കൊല്ലം) എന്നിവരെയും വിവിധ വേദികളില്‍ ആദരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!