

ദുബൈ: അറ്റകുറ്റ പണികള്‍ നിര്‍വഹിക്കാനായി ഏപ്രില്‍ 17 മുതല്‍ അഞ്ച് ആഴ്ചത്തേക്ക് ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു.

സുഗമമായ ഗതാഗതം ഉറപ്പാക്കാനായി അല്‍ മക്തൂം ബ്രിഡ്ജ്, ഇന്‍ഫിനിറ്റി ബ്രിഡ്ജ്, അല്‍ ഗര്‍ഹൂദ് ബ്രിഡ്ജ് എന്നിങ്ങനെ ബദല്‍ റോഡുകളിലേക്കും ക്രോസിംഗുകളിലേക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് അല്‍ മംസര്‍ സ്ട്രീറ്റിന്റെ എക്‌സിറ്റില്‍ അല്‍ ഇത്തിഹാദ് സ്ട്രീറ്റില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്കായി തുറന്ന് കൊടുക്കാന്‍ ആര്‍ടിഎ ഒരു സംയോജിത പദ്ധതി തയ്യാറാക്കി.

ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അടയ്ക്കുമ്പോള്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ ആര്‍ ടി എ കര്‍ശനമായ നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തും. റോഡ് ഉപയോക്താക്കള്‍ വേഗപരിധി പാലിക്കാനും ബദല്‍ റോഡുകളും പൊതുഗതാഗത മാര്‍ഗങ്ങളും ഉപയോഗിക്കാനും ആര്‍ ടി എ അഭ്യര്‍ഥിച്ചു. യാത്ര ചെയ്യുന്നവര്‍ ആര്‍ ടി എയുടെ സോഷ്യല്‍ മീഡിയ ചാനലുകള്‍ പിന്തുടരാന്‍ ശുപാര്‍ശ ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8009090 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.

